Saturday, February 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home കേരളം

തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളം; അണിയറ നീക്കങ്ങളുമായി അദാനി;

by janakeeya
September 13, 2021
in കേരളം, പ്രാദേശികം, വാർത്ത
0
തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളം; അണിയറ നീക്കങ്ങളുമായി അദാനി;

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം

നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നതിനിടെയാണ് ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം എന്ന ചര്‍ച്ചകളും അണിയറനീക്കങ്ങളുമായി അദാനി ഗ്രൂപ്പ്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

അന്താരാഷ്ട്ര വിമാനത്താവളം നഷ്ടത്തില്‍ വരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ രണ്ടാമതൊരു വിമാനത്താവളംകൂടി ആവശ്യമാണെന്നാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കാനും സ്ഥലം കണ്ടെത്താനും തലസ്ഥാനത്തെ വിദഗധ കമ്പനിയെ ചുമതലപ്പെടുത്തി.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് തിരുവനന്തപുരത്ത് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴചവരുത്തിയാല്‍ തിരിച്ചടിയാകുമെന്നാണ് അദാനി ഗ്രൂപ്പ് വിലയിരുത്തുന്നത്. സ്വകാര്യവത്കരണത്തിന് മുമ്പ് മുന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍ ചില സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു ഇത് പരിഗണിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു

ഇതിന്റെ ഭാഗമായി പുതിയ വിമാനത്തവളത്തിനായി നാവായിക്കുളം, പാറശ്ശാല, കാട്ടാകട എന്നീ സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ 800 ഹെക്ടറിലധികം സ്ഥലം ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. 2000 ഏക്കര്‍ ഭൂമിയില്‍ 3171.83 കോടിയാണ അന്ന് പദ്ധതിചെലവ് പ്രതീക്ഷിച്ചിരുന്നത്.

സ്വകാര്യവത്കരണത്തിനു മുമ്പായി അദാനി ഗ്രൂപ്പിന്റെ വിദഗ്ധസംഘം വിമാനത്താവളത്തിലെത്തി നടത്തിയ പഠനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ഥലപരിമിതിമൂലം രണ്ടാമതൊരു വിമാനത്താവളം കൂടി ആവശ്യമാണെന്ന നിലപാടിലാണ് അദാനിഗ്രൂപ്പ്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള അദാനിക്കുതന്നെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പുതിയ കരാറില്ലാതെ രണ്ടാം വിമാനത്താവളത്തിന്റെയും നടത്തിപ്പ് അവകാശം നേടാനായേക്കും.

janakeeya

janakeeya

Next Post
10 വർഷത്തെ  പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

10 വർഷത്തെ പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

1 year ago
10 വർഷത്തെ  പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

10 വർഷത്തെ പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.