Sunday, March 15, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home കേരളം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

by janakeeya
August 17, 2024
in കേരളം, വാർത്ത
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം 5 നകം, കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂര്‍,പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കന്‍ കര്‍ണാടകം മുതല്‍ കൊമറിന് തീരം വരെയായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

മഴ ശക്തമായതിനെ തുടര്‍ന്ന് അപകടകരമായി ജലനിരപ്പ് ഉയര്‍ന്നതോടെ നദി തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. മണിമല, അച്ചന്‍കോവില്‍ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അച്ചന്‍കോവില്‍ നദിയില്‍ മഞ്ഞ അലര്‍ട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍, മണിമല സ്റ്റേഷന്‍ , വള്ളംകുളം സ്റ്റേഷന്‍, പുല്ലാക്കയര്‍ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്‍,പന്തളം സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്ബ മടമണ്‍ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

Tags: Online
janakeeya

janakeeya

Next Post
എം പോക്‌സ്; ഇന്ത്യ പേടിക്കണോ?

എം പോക്‌സ്; ഇന്ത്യ പേടിക്കണോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

1 year ago
ഷങ്കറുമായുള്ള പ്രശ്‍നം പരിഹരിച്ചു; നാല് വര്‍ഷത്തെ വിലക്ക് നീക്കി

ഷങ്കറുമായുള്ള പ്രശ്‍നം പരിഹരിച്ചു; നാല് വര്‍ഷത്തെ വിലക്ക് നീക്കി

5 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.