കളമശ്ശേരി രാജ്യരക്ഷാ റോഡിലൂടെ 10 ടൺ മാത്രം ഭാരം പോകുവാൻ നിർമ്മിച്ചിട്ടുള്ള റോഡിലൂടെ 20 മുതൽ 60 ടൺ വരെ ഭാരമുള്ള കമ്പികൾ അപകടകരം ആവുന്ന വിധത്തിൽ കൊണ്ടുപോവുകയും കഴിഞ്ഞദിവസം ഒന്നര ടണ്ണോളം ഭാരമുള്ള കമ്പി റോഡിൽ വീഴുകയും ചെയ്തിരുന്നു ഇതിനെ തുടർന്ന് രാജ്യരക്ഷാ റോഡിലൂടെയുള്ള ചരക്ക് ഗതാഗതം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബോസ്കോ കളമശ്ശേരി നൽകിയ ഹർജിയാണ് ഹൈകോടതി ഫയലിൽ സ്വീകരിച്ചത്





