കൊല്ലം: ഭാരതീയ ഏകതാദള്‍ കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ ബിനു ഡാന്യന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എസ്.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പെട്രോള്‍ ഡീസല്‍ പാചക വാതകഉല്‍പന്നങ്ങളുടെ വിലകയറ്റം അവസാനിപ്പിക്കുക കേന്ദ്ര സംസ്ഥാന ജനദ്രോഹ നടപടികള്‍ക്ക് എതിരെ സംഘടിക്കുക രാജ്യത്ത നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിത നടപടികള്‍ക്ക് എതിരെയും സര്‍ക്കാരും ഉദ്യോഗസ്ഥരും കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കുക,സ്ത്രീധനപീഢനപരമ്പരകള്‍ക്ക് എതിരെ സര്‍ക്കാര്‍ അതി വേഗ നിയമ നടപടി സ്വീകരിക്കുകഎന്നതായിരുന്നു ജില്ലാ കണ്‍വെന്‍ഷന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍.
ദേശീയ പ്രസിഡന്റ് പ്രേം മേടയില്‍ കണ്‍വെന്‍ഷനില്‍ മുഖ്യരാഷ്ട്രീയ വിശദീകരണം നടത്തി.ദേശീയ രംഗങ്ങളില്‍ വരുന്ന വിഷയങ്ങള്‍ വിശദീകരണം ചെയ്ത് കൊണ്ട് ഇവിടത്തെ പിന്നോക്ക ന്യൂനപക്ഷ ജാതിമത ഭേദമില്ലാതെ എല്ലാവരും സംരക്ഷിക്കപ്പെടണമെന്ന് ദേശീയ പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ചീഫ് ജനറല്‍ സെക്രട്ടറി രാജന്‍ നെടുങ്ങാട്,സംസ്ഥാന വൈസ് പ്രസിഡന് കെഎന്‍ ജോസ് ആശംസയും സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് നന്ദിയും പറഞ്ഞു കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ സമാപിച്ചു.



