ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും കരുത്തന്‍മാരുടെ നിര തന്നെയാണ് ഇത്തവണയും മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണഅല്‍പ്പം കൂടി കരുത്തുയര്‍ത്തിയാണ് എത്തിയിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇത്തവണയും ഫേവറേറ്റുകളുടെ പട്ടികയിലെ മുന്‍നിരയിലാണ്. ഇപ്പോഴിതാ വലിയ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന കരുത്ത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.



