മലപ്പുറം: മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ജപ്തി ചെയ്തു. 2008ല് തിരൂര്ക്കാട് അപകടത്തില് യാത്രക്കാരി മരിച്ചിരുന്നു. ഇതിൻ്റെ നഷ്ടപരിഹാരം നല്കാത്തതിനെ തുടര്ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്.
മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെ.എസ്.ആര്.ടി.സി ബസുകളെല്ലാം അപകടത്തിൽ നഷ്ടപരിഹാരം നല്കാനുണ്ടായാൽ ഇതെ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തര്സംസ്ഥാന ബസായതിനാൽ യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികള് പാലിച്ച് നഷ്ടപരിഹാരം നല്കി വാഹനം തിരിച്ചെടുക്കാന് കെ.എസ്.ആര്.ടി.സി തയാറാകും. ഇത് മുന്കൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ കോടതി ജപ്തി ചെയ്തത്.
ഊട്ടിയില് നിന്ന് മഞ്ചേരിയിലെത്തിയ ബസിൽ കോടതി ജീവനക്കാർ കയറി മലപ്പുറത്തെത്തി ജപ്തി നോട്ടിസ് നല്കിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്പരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാർ മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടിസ് പതിച്ച് വാഹനം കോടതിയില് ഹാജരാക്കാനായി കൊണ്ടുപോയി.
എന്നാല് യാത്ര മുടങ്ങാതിരിക്കാൻ മലപ്പുറം ഡിപ്പോ നിലമ്ബൂരിലെ സൂപ്പര് ഡീലക്സ് ബസ് പ്രയോജനപ്പെടുത്തി സർവീസ് നടത്തി. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം അടക്കണമെന്ന് കോടതി നിര്ദേശിച്ചു. 36 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി യാത്രക്കാരിക്ക് നല്കാനുള്ളത്
എന്നാൽ KSRTC ബസ് മുട്ടി പരിക്ക് പറ്റുന്നവർക്ക് നല്കാൻ എന്ന് പറഞ്ഞു ബസ് ടിക്കറ്റിനൊപ്പം സെസ് കുടി വാങ്ങുന്നുണ്ട് പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി നൽകിയ വിവരാവകാശ അപേക്ഷയിൻ മേലുള്ള മറുപടിയിൽ KSRTCയിൽ 2016 മുതൽ കണക്ക് പരിശോധന നടന്നിട്ടിലെന്നുള്ള രേഖ നൽകിയിട്ടുണ്ടെന്നും KSRTCക്ക് അഴിമതി നടത്താൻ സർക്കാരും ഒത്താശ ചെയ്‌തു കൊടുത്ത് വോട്ട് നൽകിയ ജനങ്ങളെ തന്നെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ബോസ്കോ കളമശ്ശേരി ആരോപിച്ചു


