പൊളിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ അനധികൃത നിർമിതി, രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം സ്ക്വയർ ഫീറ്റ്, ബോസ്കോ കളമശ്ശേരിക്ക് ഇത് നീതിയുടെ വിജയം
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട് അനധികൃതമായി, ചട്ടങ്ങൾ മുഴുവൻ കാറ്റിൽ പറത്തി അഹങ്കാരത്തിൻ്റെയും പണകൊഴുപ്പിൻ്റെയും സ്വാധീനത്തിൻ്റെയും പിൻബലത്തോടെ ഉയർത്തി കെട്ടിയ രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം സ്ക്വയർ ഫീറ്റ് വരുന്ന ഒരു പക്ഷേ കേരളത്തിലെ തന്നെ ഏറ്റവും വലിയ അനധികൃത നിർമിതിയാണ് ബോസ്കോ കളമശ്ശേരിയെന്ന പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ സാധാരണക്കാരുടെ വിഷയങ്ങൾ അധികാരസ്ഥാനങ്ങളിൽ എത്തിക്കുന്ന ഒരു സാധാരണക്കാരൻ്റെ നിയമയുദ്ധവിജയം തന്നെയാണിത് എന്ന് പറയാം
സ്വന്തമായി ഒരു കൂര പണിയാൻ അനുമതിക്കായ് നഗരസഭയിൽ നാളുകൾ ആയി കയറി ഇറങ്ങി അവിടത്തെ ചില ഉദ്യോഗസ്ഥരാൽ, അവരുടെ ചുവപ്പുനാടയിൽ അപമാനിതനായി തിരിച്ചുപോരുമ്പോഴാണ് നിയമവും വാഴ്ചയും ഒന്നും ബാധകമാകാതെ വരാപ്പുഴ രൂപതയുടെ ഭൂമിൽ കെട്ടിട നമ്പർ പോലുമില്ലാതെ നിരവധി നിർമിതികളും ബഹുനില സൗധങ്ങളും പണിഞ്ഞിട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും ബോസ്കോയുടെ ശ്രദ്ധയിൽപ്പെട്ടത്, അന്ന് തുടങ്ങി തദ്ദേശഭരണ സംവിധാനങ്ങളിലും സർക്കാരാലും നിരവധി ഹർജികൾ നൽകിയിട്ടും അതെല്ലാം ചവറ്റുകുട്ടയിലെ റിയപ്പെട്ടതിനാൽ നീതി ഹൈകോടതിയിൽ നിന്നെ ലഭിക്കുകയുള്ളൂ എന്ന് മനസിലായതിനാലാണ് ഒരു നിയമയുദ്ധത്തിന് ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്,
ലക്ഷങ്ങൾ മുടക്കി നീതി നിഷേധിക്കാൻ സഭയും ചിലരും അതിൽ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരുങ്ങി ഇറങ്ങിയെങ്കിലും സാധാരണക്കാരുടെ നീതിക്കായ് ഹൈക്കോടതി കൂടെ നിൽക്കുമെന്ന സന്ദേശമാണ് ഈ വിധിയിലൂടെ വ്യക്തമായത് സാധാരണക്കാർ ഒരു വീട് പണിയാൻ അനുമതിക്കായ് നഗരസഭയിൽ ചെന്നാൽ ആയിരം തടസവാദങ്ങൾ പറയുന്നവർ കേരളത്തിലെ ഏറ്റവും വലിയ ഈ അനധികൃത നിർമിതിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് കോടതികളെപ്പോലും വിലക്ക് വാങ്ങാമെന്ന വ്യാമോഹത്തിലായിരുന്നു
അതിലുപരി ഈ അനധികൃത കെട്ടിടങ്ങൾ പണിഞ്ഞുകൂട്ടിയിട്ടുള്ളത് സർക്കാർ വക പുറമ്പോക്കു ഭൂമിയിൽ ആണെന്നുള്ള വ്യവഹാരത്തിൽ ജില്ലാ കളക്ടറോടുംതഹസിൽദാറോടും കൃത്യമായ നടപടി എടുക്കാൻ പറഞ്ഞ ഭൂരേഖ തഹസിൽദാരും, ജില്ലാ രജിസ്ട്രാറും നൽകിയ ഉത്തരവിൻ മേൽ ജില്ലാ ഭരണകൂടം അടയിരിക്കുകയാണ് ഇത് ചൂണ്ടിക്കാട്ടി ബോസ്കോ കളമശ്ശേരി നേരിട്ടെത്തി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്


