കൊച്ചി: മിസോറം സ്വദേശിയും എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും. 22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്‍റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗത്ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേവര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി.



